തട്ടത്തിന്‍ മറയത്തിന് 9 വയസ്സ്, സര്‍പ്രൈസുമായി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 6 ജൂലൈ 2021 (17:00 IST)
വിനീത് ശ്രീനിവാസനിലെ സംവിധായകനെ യുവാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയതോടെയാണ്.പയ്യന്നൂര്‍ കോളേജും, പ്രണയവും ഒക്കെ ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ മായാതെ കിടക്കുന്നു. റിലീസ് ചെയ്ത് ഒന്‍പതുവര്‍ഷങ്ങള്‍ക്ക് പിന്നിടുമ്പോഴും ചെയ്ത തട്ടത്തിന്‍ മറയത്തിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നുവെന്നും ഇന്ന് രാവിലെ മുതല്‍ തനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചെന്നും അതിന് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് വിനീത് ശ്രീനിവാസന്‍ രംഗത്തെത്തി.
 
വിനീത് ശ്രീനിവാസന്റെ വാക്കുകളിലേക്ക് 
 
'9 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് 'തട്ടം' പുറത്തിറങ്ങിയത് .. ആളുകള്‍ ഇപ്പോഴും സിനിമയെക്കുറിച്ച് വളരെയധികം സ്‌നേഹത്തോടെ സംസാരിക്കുന്നത് ശരിക്കും ഹൃദയസ്പര്‍ശിയാണ്. അതിരാവിലെ മുതല്‍ എനിക്ക് ലഭിച്ച സന്ദേശങ്ങള്‍ക്കും ടാഗുകള്‍ക്കും എല്ലാവര്‍ക്കും നന്ദി.
 
ഇന്ന് വൈകുന്നേരം, ഹൃദയം എന്ന സിനിമയിലെ നമ്മുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ സ്വതന്ത്ര പോസ്റ്ററുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. 
 
ഒരു വനിതാ താരത്തില്‍ നിന്ന് ആരംഭിക്കുന്നു. അവര്‍ക്കാണ് ഞാന്‍ ആദ്യം തിരക്കഥ വിവരിച്ചത്. അവരാണ് ആദ്യം ലിസ്റ്റില്‍ വന്നത്. ദര്‍ശന രാജേന്ദ്രന്റെ സ്വതന്ത്ര പോസ്റ്റര്‍ വൈകുന്നേരം 6 മണിക്ക് എത്തും'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.
 
വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി.   
 
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും അജു വര്‍ഗീസിനെയും കൂടാതെ ഇഷ തല്‍വാര്‍, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍
ശ്രീനിവാസനും, മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍