പ്രേമത്തിലെ നിവിന്‍ പോളിയുടെ ലുക്ക് ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയിരുന്നു.2015-ല്‍ പുറത്തിറങ്ങിയ സിനിമ കോളിവുഡ് പ്രേക്ഷകരുടെയും മനസ്സ് കീഴടക്കി. കട്ട താടിയുള്ള നിവിന്‍ പോളിയുടെ ലുക്ക് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ ഇങ്ങ് എടുക്കുകയാണ്. നടന്റെ വരാനിരിക്കുന്ന ക്യാമ്പസ് ചിത്രമായ 'ഡോണ്‍'ല്‍ നിവിന്‍ പോളിയുടെ ലുക്ക് തന്നില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ശിവകാര്‍ത്തികേയന്‍. പ്രേമത്തിലെ നിവിന്‍ പോളിയുടെ അതേ രൂപത്തില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.