മോഹന്‍ലാലിന്റെ സ്പിരിറ്റിന് 9 വയസ്സ്, പുതുമ നഷ്ടപ്പെടാത്ത സിനിമയെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 14 ജൂണ്‍ 2021 (09:03 IST)
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞാലും ചില സിനിമകള്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പോലെയുള്ള പുതുമയില്‍ നമ്മളെല്ലാം കാണാറുണ്ട്. അക്കൂട്ടത്തില്‍ മോഹന്‍ലാലിന്റെ സ്പിരിറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്.രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 9 വയസ്സ്.
 
രഘുനന്ദന്‍ എന്ന മദ്യപാനിയായ വ്യക്തി ആ വിപത്തില്‍ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം.കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ നന്ദു, മധു, സിദ്ധാര്‍ഥ്, ലെന, തിലകന്‍, സുരാജ് വെഞ്ഞാറമൂട്, കല്‍പ്പന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍