ഉവൈസിക്കെതിരെ ഹൈദരാബാദിൽ സ്ഥാനാർഥിയാവുക സാനിയ മിർസ

WEBDUNIA
വ്യാഴം, 28 മാര്‍ച്ച് 2024 (16:30 IST)
ലോകസഭാ തെരെഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്, ഹൈസരാബാദ് മണ്ഡലത്തില്‍ എഐഎംഐഎം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗോവ, തെലങ്കാന,യുപി,ജാര്‍ഖണ്ഡ്,ദാമന്‍ ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ പറ്റിയുള്ള ചര്‍ച്ചയിലാണ് സാനിയ മിര്‍സയുടെ പേര് ചര്‍ച്ചയായത്.
 
1980ല്‍ കെ എസ് നാരായണനാണ് ഹൈദരാബാദില്‍ നിന്നും അവസാനമായി ജയിച്ച കോണ്‍ഗ്രസ് നേതാവ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീനാണ് സ്ഥാനാര്‍ഥിയായി സാനിയയുടെ പേര് നിര്‍ദേശിച്ചത്. അസ്ഹറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദ്ദുദ്ദീനാണ് സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയെ വിവാഹം ചെയ്തിട്ടുള്ളത്. നിലവില്‍ ഒവൈസിയുടെ ശക്തികേന്ദ്രമാണ് ഹൈദരാബാദ് എങ്കിലും കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ തെലങ്കാനയിലുണ്ടായ നേട്ടം ലോകസഭാ തെരെഞ്ഞെടുപ്പില്‍ മുതലാക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article