Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മുകേഷ് മത്സരിച്ചേക്കും

WEBDUNIA
ശനി, 17 ഫെബ്രുവരി 2024 (10:24 IST)
Mukesh

Lok Sabha Election 2024: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും എംഎല്‍എയുമായ മുകേഷിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്കാണ് മുകേഷിനെ പരിഗണിക്കുന്നത്. നിലവില്‍ കൊല്ലം എംഎല്‍എയാണ് മുകേഷ്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കമ്മിറ്റിയിലും മുകേഷിന്റെ പേരിനാണ് മുന്‍തൂക്കം. മുകേഷ് മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
ആര്‍.എസ്.പിയുടെ എന്‍.കെ.പ്രേമചന്ദ്രനാണ് കൊല്ലത്തെ സിറ്റിങ് എംപി. ഇത്തവണയും ആര്‍.എസ്.പിക്ക് തന്നെയാണ് യുഡിഎഫ് കൊല്ലം സീറ്റ് നല്‍കിയിരിക്കുന്നത്. പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്ന് വീണ്ടും ജനവിധി തേടും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,48,869 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്റെ വിജയം. സിപിഎമ്മിനു വേണ്ടി കെ.എന്‍.ബാലഗോപാലാണ് 2019 ല്‍ മത്സരിച്ചത്. ഇത്തവണ മുകേഷ് സ്ഥാനാര്‍ഥിയായാല്‍ കൊല്ലത്ത് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. 
 
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക ഈ മാസം 27 ന് പ്രഖ്യാപിക്കും. ആകെയുള്ള 20 സീറ്റുകളില്‍ 15 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുക. നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article