ബിജെപിക്ക് ആധിപത്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഒട്ടേറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടെ 2014ൽ ബിജെപി അധികാരം ഉറപ്പിക്കുകയായിരുന്നു. ആകെയുള്ള 11 ലോക്സഭ മണ്ഡലങ്ങളിൽ 10ഉം ബിജെപി തൂത്തുവാരി. കേവല ഭൂരിപക്ഷത്തിന് കോൺഗ്രസ് ഒരു സീറ്റ് നേടി.
[$--lok#2019#constituency#chhattisgarh--$]
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.