തെരഞ്ഞെടുപ്പ് പ്രചാരാണം; ഈ മാസം 16നും 17നും വീണ്ടും രാഹുൽ കേരളത്തിൽ എത്തും

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (10:06 IST)
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. ഈ മാസം 16നും 17നുമാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനായി രാഹുല്‍ വീണ്ടുമെത്തുക. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ മാത്രമായിട്ടാണോ രാഹുല്‍ പ്രചരണം നയിക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല.
 
രാഹുല്‍ ഗാന്ധി ഇന്നലെ വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ മല്‍സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാനെന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു. അനൈക്യത്തിന്റെ സന്ദേശം കൊടുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി തന്റെ പ്രചരണത്തിനിടയില്‍ സിപിഐഎമ്മിനെതിരെ ഒരു വാക്ക് പോലും പറയുകയില്ലെന്നും അറിയിച്ചു. താന്‍ മല്‍സരിക്കുന്നത് നരേന്ദ്ര മോദിക്കും ആര്‍എസ്എസ് സംഘപരിവാര്‍ ആശയങ്ങള്‍ക്കും എതിരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.
 
ദക്ഷിണേന്ത്യയോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ഭാഷയും സംസ്‌കാരവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ഒറ്റ ഇന്ത്യയെന്ന സന്ദേശം ഉയര്‍ത്തിക്കാണിക്കാനാണ് തന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വും. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇടയില്‍ രാഷ്ട്രീയ സൗഹൃദ മല്‍സരം മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും രാഹുല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article