നരേന്ദ്രമോദിക്ക് സായിദ് മെഡല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ച് യു‌എ‌ഇ

വ്യാഴം, 4 ഏപ്രില്‍ 2019 (14:13 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍. യു എ ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയതിനാണ് ഈ ബഹുമതി. യു എ ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 
 
മികച്ച സേവനം നടത്തുന്ന രാഷ്ട്രത്തലവന്‍‌മാര്‍ക്കും രാജാക്കന്‍‌മാര്‍ക്കും യു എ ഇ നല്‍കുന്ന ബഹുമതിയാണിത്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള സൌഹൃദവും ബന്ധവും മെച്ചപ്പെടുത്തുന്നതിന് വലിയ പങ്കാണ് നരേന്ദ്രമോദി വഹിച്ചതെന്ന് യു എ ഇ പ്രസിഡന്‍റ് വ്യക്തമാക്കി. 
 
മോദിക്ക് സായിദ് മെഡല്‍ സമ്മാനിക്കുന്നതിലൂടെ യു എ ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ്. യു എ ഇയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നരേന്ദ്രമോദിയെന്നും യു എ ഇ പ്രസിഡന്‍റ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍