ചാരഉപഗ്രങ്ങള്‍ വെടിവെച്ച് വീഴ്ത്തിയത് ശാസ്ത്രജ്ഞന്‍ന്മാരുടെ നേട്ടമാണ്, മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ അംഗീകാരങ്ങള്‍ സ്വന്തമാക്കുന്നത് മോദി നിര്‍ത്തണം ; പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മമതാ ബാനർജി

ബുധന്‍, 27 മാര്‍ച്ച് 2019 (17:15 IST)
ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിയെടുക്കുന്നത് നിര്‍ത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഇന്ത്യ ചാരഉപഗ്രത്തെ മിസൈല്‍ വെച്ച് വീഴ്ത്തുന്ന സാങ്കേതികത രൂപപ്പെടുത്തിയത് ബിജെപിയുടെ ഭരണനേട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമതാ ബാനര്‍ജി കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
 
ബിജെപിയും മോദിയും ജനങ്ങളെ വിഡ്ഢിയാക്കുന്ന തന്ത്രം നിര്‍ത്തണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്താവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.
 
അതിപ്രധാനമായൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോഡി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍