വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം ഇല്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹം മത്സരിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണ് ഇന്ന് തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പിസി ചാക്കോയുടെ വിമര്‍ശനങ്ങളോടെ പ്രതികരിക്കാനില്ലെന്നും ഹൈക്കമാന്‍ഡ് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശേഷം രാഹുല്‍ ഗാന്ധി മത്സിരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഉള്‍പ്പെടാത്തതിനാല്‍ ഇത് സംബന്ധിച്ച തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം.വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും എഐസിസി വക്താവുമായ പിസി ചാക്കോ പറഞ്ഞിരുന്നു.