രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാതിരിക്കാൻ സംഘപരിവാർ ഉന്നയിക്കുന്ന വാദങ്ങൾ തന്നെയാണ് സിപിഎമ്മിനുളളതെന്ന് വിടി ബൽറാം എംഎൽഎ. ബിജെപിയും സിപിഎമ്മും നടത്തുന്നത് കള്ളപ്രചരണങ്ങളാണെന്നും ബൽറാം ആരോപിച്ചു. വിടി ബൽറാമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകണമെന്ന ആശയം ആദ്യം മുന്നോട്ട് വച്ചത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കെ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളമെന്ന മണ്ണാണ് എന്ന വിടി ബൽറാമിന്റെ പോസ്റ്റാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന ചർച്ചയിലെത്തിച്ചത്.
ഈ മാസം 18നായിരുന്നു വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.