ഒടുവിൽ തീരുമാനമായി; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ

Webdunia
ശനി, 23 മാര്‍ച്ച് 2019 (16:28 IST)
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഇന്നു പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. 
 
കേരളത്തിൽ പത്തനംതിട്ട ഒഴികെയുളള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യ പട്ടികയിൽ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയാണെങ്കിലും പ്രഖ്യാപനം വരാഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
 
സാങ്കേതികത്വം കാരണമാണ് ആദ്യ പട്ടികയിൽ പത്തനംതിട്ട ഇല്ലാതിരുന്നത് എന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ രണ്ടാം പട്ടികയിലും സുരേന്ദ്രൻ ഇല്ലാതായതോടെ പാർട്ടി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം രൂക്ഷമായി. 36 പേരുടെ പട്ടികയാണ് ബിജെപി ഇന്നു പുലർച്ചെ പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article