തൊഴിലില്ലായ്മ പരിഹരിക്കും, ജി എസ് ടി രണ്ട് സ്ലാബുകളാക്കി കുറക്കും; കർഷകർക്കും യുവാക്കൾക്കും മുൻ‌ഗണന നൽകി കോൺഗ്രസിന്റെ പ്രകടന പത്രിക

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (13:24 IST)
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പി മികച്ച നേട്ടം ലക്ഷ്യം വച്ച് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. രാജ്യ സുരക്ഷക്കും, കർഷകർക്കും യുവാക്കൾക്കും മുൻ‌ഗണന നൽകുന്നതാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. 
 
ഉത്പാദനക്ഷമതയും പുരോഗതിയും ഒരുമിച്ച് വർദ്ധിക്കുന്ന സാമ്പത്തിക നയമാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കുക എന്ന് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് വ്യക്തമാക്കി. 7.70 കോടി ജനങ്ങൾക്ക് മോദി സർക്കാരിന്റെ കീഴിൽ തൊഴിൽ നഷ്ടപ്പെട്ടു എന്ന് പി ചിദംബരം പറഞ്ഞു. തൊഴിലില്ലായ്മയും കർഷകരുടെ ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് പ്രധാനമായും പ്രകടന പത്രികയിൽ പറയുന്നത്. 
 
തൊഴിലാളികൾക്ക് മിനിമം വേദനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ് ഇതിൽ പ്രധാനം. ജി എസ് ടി രണ്ട് സ്ലാബുകളിലേക്കായി ചുരുക്കും എന്നതാണ് പ്രകടന പത്രികയിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ജമ്മു കശ്മീരിനായി പ്രത്യേക വികസന അജൻഡ നടപ്പിലാക്കുന്നതും രാജ്യ സുരക്ഷയി ബന്ധപ്പെട്ട മറ്റു പദ്ധതികളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article