ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണം.തൃശ്ശൂർ മുക്കാട്ടുകരയിലെ ഓഫീസിലെ പന്തലും ബാനറുകളുമാണ് പുലർച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്ററുകളും വലിച്ചു കീറിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ആരോപിച്ചു.
പരാജയഭീതി കാരണം സിപിഎം ആളുകളെു ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.