‘എനിക്ക് വേണം തൃശൂര്‍ മണ്ഡലം. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കിയായും പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാന്‍ പിന്നിലുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പ് പരിപാടികള്‍ എന്റെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ഞാന്‍. ഞാന്‍ ചെയ്ത എല്ലാ വിഷയവും പരിശോധിക്കണം. എന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. മാറ്റേണ്ട കാര്യങ്ങള്‍ പറയണം.‘ - സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു. ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.