വയനാട്ടിൽ രാഹുൽ തന്നെ, പിന്മാറിയെന്ന് സിദ്ദിഖ്; ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ?

Webdunia
ശനി, 23 മാര്‍ച്ച് 2019 (14:12 IST)
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ടി സിദ്ദിഖ്. രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി പല സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചത് കേരളത്തിനും വയനാടിനുമാണെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഡി ഭരണത്തെ താഴെയിറക്കാനുള്ള ഈ വലിയ പോരാട്ടത്തില്‍ അവിടെ പോയി രാഹുലിന് പിന്തുണകൊടുക്കുമെന്ന് പറയുന്ന ഇടതുപക്ഷം രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ?
 
രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി കര്‍ണാടകയും തമിഴ്‌നാടും മഹാരാഷ്ടയും ഗുജറാത്തുമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രഖ്യാപിച്ചതാണ്. അതിനുള്ള ഭാഗ്യം ലഭിച്ചത് കേരളത്തിനാണ്. വയനാട് പാര്‍ലമെന്റിനാണ്. ഈ രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് ലഭ്യമാകുന്നത്. ഇത് കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ അലയൊലികളുണ്ടാക്കുമെന്നും സിദ്ദിഖ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article