സ്‌കൂളിലേക്കിറങ്ങവേ വിദ്യാര്‍ത്ഥിനി ഓടി വാതില്‍ കുറ്റിയിട്ടു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (08:24 IST)
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാലോട് ജവഹര്‍കോളനി അനൂസ് വില്ലയില്‍ ഷാജി, സുമ ദമ്പതികളുടെ മകളാണ് മരിച്ച എസ്എസ് അനു. പതിനാറുകാരിയായ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതാണ്.
 
കേസില്‍ പൊലീസ്  സംശയിക്കുന്നവരില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുണ്ടെന്നാണ് വിവരം. മരിച്ച പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍, പെണ്‍കുട്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് തുടങ്ങി ദുരൂഹമായ ഒട്ടനവധി കാര്യങ്ങളാണ് ഈ മരണത്തിലുള്ളത്.
 
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സാധാരണ പോലെ എഴുന്നേറ്റ് സ്‌കൂളിലേക്ക്  പോകാന്‍ ഒരുങ്ങിയതായിരുന്നു അനു. പെട്ടെന്നാണ്  മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടത്. അനു സ്വന്തമായി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പൊലീസിന് നല്‍കാന്‍ തയ്യാറാക്കിയ പരാതിയാണിതെന്ന് കരുതുന്നത്.
 
ഈ കുറിപ്പില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ആണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. മറ്റുള്ളവരുടെ മുന്നില്‍ വച്ച് തന്നെ അപമാനിക്കുന്നുവെന്നും തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടി കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് മറ്റു സഹപാഠികളുടെയും അദ്ധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article