ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ കൊല്ലം, കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഈ വര്‍ഷത്തെ ഓണം പെരുമ്പുഴ എംജിയുപി സ്കൂളിലെ കുട്ടികളോടൊപ്പം വിപുലമായി ആഘോഷിച്ചു.
തണല്‍ ആര്‍ട്സ് കണ്‍വീനര്‍ അഖില്‍ അവതരിപ്പിച്ച മിമിക്സ് പരേഡ് കുട്ടികളെയും, അധ്യാപകരെയും ആനന്ദിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓണസദ്യയ്ക്കു ശേഷം വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ കുട്ടികള്‍ക്ക് ഓണകിറ്റുകളും മറ്റു പഠനസാമഗ്രികളും വിതരണം ചെയ്തു.
സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കുര്യന്‍ ചാക്കോ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തണല്‍ പ്രസിഡന്റ് ഷിജു, സെക്രെട്ടറി ഷിബു, ട്രെഷറര്‍ ധനേഷ്, മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ ആയ ശരത്, ശ്രീജിത്ത്, അഖില്‍, രതീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.