ആള്‍ദൈവം റാം റഹീമിനെ പുകഴ്ത്തിയ നരേന്ദ്രമോദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു !

ശനി, 26 ഓഗസ്റ്റ് 2017 (10:15 IST)
പീഡന കേസില്‍ അറ്സ്റ്റിലായ ദേരാ സച്ചാ സേദ തലവന്‍ ഗുര്‍മീത് റാം റഹീമെന്ന ആള്‍ദൈവത്തിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലുമെല്ലാം വന്‍ അക്രമമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
 
അതേസമയം  പ്രധാനമന്ത്രി നരേന്ദ്രമോദി റാം റഹീമിനെ അഭിനന്ദിച്ചു കൊണ്ട് നേരത്തെ ചെയ്ത ട്വീറ്റ് വീണ്ടും തല പുറത്ത് വന്നിരിക്കുകയാണ്. മോദിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയിലൂടെ പങ്കു വെച്ചിരിക്കുന്നത്.
 
2014 ല്‍ സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പിന്തുണയുമായി റാം റഹീം എത്തിയതിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. ബാബ റാം റഹീം എന്നാണ് അദ്ദേഹം ഗുര്‍മീതിനെ വിശേഷിപ്പിച്ചത് . റാം റഹീമിന്റെ പ്രവര്‍ത്തി ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍