തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പേരും അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ആറു പേര്‍ കൊലപാതകവുമായി നേരിട്ടുള്ള ബന്ധമുള്ളവരാണ്. മറ്റുള്ള നാലു പേര്‍ ഇതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തവരാണെന്നും പോലീസ് പറയുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ മുഴുവന്‍ പേരെയും പോലീസ് ചോദ്യം ചെയ്തു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലല്‍ നടന്നത്. രാജേഷിനോട് മുഖ്യപ്രതിയായ മണിക്കുട്ടന് വ്യക്തപരമായ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
രാഷ്ട്രീയ, വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസിന് ലഭിച്ച സൂചനകള്‍. ഈ പ്രദേശത്തു ചില പ്രാദേശികമായ തര്‍ക്കങ്ങള്‍ നിലനിന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു. മണിക്കു്ട്ടനെ ക്കൂടാതെ ബിജിത്ത്, പ്രമോദ്, ഐബി ഗിരീഷ്, അജിത്ത് എന്നിവവര്‍ക്കാണ് അക്രമത്തില്‍ നേരിട്ടു പങ്കുള്ളത്.