മോഷ്ടിച്ച കാറുമായി കമിതാക്കളുടെ കറക്കം; പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളിലൊരാള്‍ ഓട് പൊളിച്ച് രക്ഷപ്പെട്ടു; നിലമ്പൂരില്‍ നടന്നത് സിനിമയെ വെല്ലുന്ന കഥ

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (21:14 IST)
മോഷ്ടിച്ച കാറില്‍ പോകുന്നതിനിടെ കമിതാക്കളടക്കം മൂന്നുപേര്‍ പൊലീസ് പിടിയിലായി. എറണാകുളം പുല്ലേപ്പടി ചേനക്കരക്കുന്നേല്‍ നിപുന്‍ (29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പില്‍ സ്വാലിഹ് (28), മാവേലിക്കര കൊറ്റേര്‍കാവ് സ്വദേശിനി മിഖാ സൂസന്‍ മാണി (26) എന്നിവരെയാണ് നിലമ്പൂര്‍ എസ് ഐ കെഎം സന്തോഷും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം, സംഘത്തിലെ പ്രധാനിയായ നിപുന്‍ പൊലീസിനെ സമര്‍ത്ഥമായി കബളിപ്പിച്ച് രക്ഷപ്പെട്ടു.
 
മോഷ്ടിച്ച കാറുമായി കറങ്ങവെ ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയില്‍ - നിലമ്പൂര്‍ റോഡില്‍ മൂലേപ്പാടത്ത് വച്ച് ഇവര്‍ അപകടത്തില്‍പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് കാറിന്റെ രേഖകള്‍ കയ്യിലില്ലെന്നും സ്വിഫ്റ്റ് കാര്‍ ബംഗളൂരുവില്‍ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്നും കണ്ടത്തെിയത്.
 
ഇവര്‍ ദിവസങ്ങളോളം ഈ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പൊലീസ് സ്റ്റേഷനില്‍ വച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിപുന്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പുലര്‍ച്ചെ 4.15 ഓടെ ബാത്ത്റൂമില്‍ കയറിയ നിപുന്‍ എക്സോസ്റ്റ് ഫാന്‍ അഴിച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. 
Next Article