ഗൂഗിള്‍ പേ ഉപയോഗിക്കുന്നതോടെ ജീവിതം കൂടുതല്‍ എളുപ്പമുള്ളതായി മാറിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വൈദ്യുതി ബില്‍,മൊബൈല്‍ റീചാര്‍ജ് എല്ലാം പോയി ചെയ്യേണ്ടിയിരുന്ന സ്ഥാനത്ത് ഗൂഗിള്‍ പേയിലൂടെയാണ് ഇത്തരം ഇടപെടലുകള്‍ എല്ലാം നടത്തുന്നത്. ഇപ്പോഴിതാ വൈദ്യുതി, പാചക വാതകം തുടങ്ങി യൂട്ടിലിറ്റി ബില്ലുകള്‍,ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷനുകള്‍ എന്നിവയ്ക്ക് ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയാണ് ഫീസ്. ചരക്ക് സേവന നികുതിയും ഈടാക്കും. ഒരു വര്‍ഷം മുന്‍പാണ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീസ് തീരുമാനിച്ചത്. അതേസമയം ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഇടപാടുകള്‍ ഫീസ് രഹിതമായി തുടരും. പേയ്‌മെന്റുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്തുന്നതിനായാണ് കണ്‍ഫീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.