കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ ; ആശംസയുമായി ലാലേട്ടന്‍ !

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (11:09 IST)
1963 ല്‍ സിനിമാ ജീവീതം ആരംഭിച്ച മധു ഇന്നും സജീവമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. 1933 സെപ്റ്റംബര്‍ 23 ജനിച്ച മധുവിന് ഇന്ന് പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ മധുവിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കുണ്ടാണ് ആശംസ അറിയിച്ചത്.
 
മോഹന്‍ലാലും മധുവും തമ്മില്‍ 37 വര്‍ഷമായി തുടരുന്ന ആത്മബന്ധത്തെ കുറിച്ച് അടുത്തിടെ പ്രമുഖ മാധ്യമം പുറത്തിറക്കിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറയുകയുണ്ടായി. തനിക്ക് എന്തും പറയാനുള്ള ഒരു സുഹൃത്ത്, അതിലുപരി മൂത്ത സഹോദരന്‍, ഒരു അച്ഛന്റെ സ്‌നേഹം എന്നിങ്ങനെ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത അത്രയും സ്‌നേഹമാണ്.
Next Article