ഒരു പീഡനത്തിന്റെ മറവില്‍ ദിലീപിന്റെ സമ്പാദ്യങ്ങള്‍ ‘കൊള്ളയടിക്കുന്നത്’ ആരാണ്? - വാക്കുകള്‍ വൈറലാകുന്നു

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (13:44 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കെസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂല പ്രസ്താവനയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നും ദിലീപിന് നീതി ലഭിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. ഇപ്പോഴിതാ, മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ എന്ന വ്യക്തിയുടെ ഫെസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
 
അതിക്രൂരമായ കൊലപാതകങ്ങള്‍ക്കും മനസ്സ് മരവിപ്പിക്കുന്ന ബലാത്സംഗങ്ങള്‍ക്കും ശേഷം അറസ്റ്റിലാകുന്ന പ്രതികള്‍ പോലും ആഴ്ചകള്‍ക്കുള്ളില്‍ ജാമ്യത്തിലിറങ്ങാറുള്ള കേരളത്തില്‍ ‘ഗൂഡാലോചന’ യുടെ ആരോപണം മാത്രമുള്ള ഒരു ക്രൈമില്‍‍, എന്തുകൊണ്ടാണ് ദിലീപിന് മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നതെന്ന് കുറിപ്പില്‍ ചോദിക്കുന്നു.
 
പള്‍സര്‍ സുനിയെ മൂന്നു വര്‍ഷത്തിനിടയില്‍ മൂന്നോ നാലോ തവണ ദിലീപ് കണ്ടു എന്നതുകൊണ്ടും ഫോണില്‍ ബന്ധപ്പെട്ടു എന്നതുകൊണ്ടും മാത്രം നിയമപരമായി ‘ഗൂഡാലോചന’ തെളിയിയില്ല. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് അറസ്റ്റിലേയ്ക്ക് കടന്നത് എന്നവകാശപ്പെടുന്ന പോലിസിന് എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി ഇതുവരെ ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ ചെയ്യാന്‍ കഴിയാത്തത്. 
 
കേസ്സില്‍ ദിലീപ് ശിക്ഷിക്കപ്പെടില്ലെന്നു കൃത്യമായി അറിയാവുന്നവര്‍ ആരോ ആണ് പിന്നില്‍ എന്നുവ്യക്തം. ഇതിന്‍റെ മറവില്‍ ദിലീപിന്‍റെ സ്വത്തുക്കളില്‍ ഉള്ള കടന്നു കയറ്റം അങ്ങനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒരു പീഡന 'ക്രൈമി'ന്‍റെ മറവില്‍ ആ സംഭവവുമായി ബന്ധമില്ലാത്ത ദിലീപിന്‍റെ സമ്പാദ്യമൊക്കെ 'കൊള്ളയടിച്ചത്' ആരുടെ താല്പര്യമാണ്? - മാര്‍ട്ടിന്‍ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article