ദേശമംഗലം തലശേരിയിലെ ജനങ്ങളെ സ്വൈരംകെടുത്തി കരിങ്കുറ്റിപ്പുഴു. പരിസരത്തെ തേക്കിന്‍ തോട്ടങ്ങളില്‍ നിന്നാണ് ഈ പുഴു പ്രദേശത്ത് മുഴുമനും വ്യാപിക്കുന്നത്.
പ്രധാനമായും തേക്കിന്റെ തളിരിലകളാണ് ഇവയുടെ ഭക്ഷണം. ഇവ വ്യാപകമായതിനെ തുടര്‍ന്ന് തേക്കുകള്‍ക്കെല്ലാം ഇലകള്‍ ഇല്ലത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ആയുര്‍വേദ ആശുപത്രിയിലേക്കും എ എല്‍ പി സ്കൂളിലേക്കുമെല്ലാം പുഴുക്കള്‍ അരിച്ചെത്തുന്നുണ്ട്. പ്രദേശവാസികള്‍ക്ക് വീട്ടിനുള്ളിലിരുന്ന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.