ബിജെപി നേതൃത്വം മൈന്‍ഡ് ചെയ്‌തില്ല; പരാതിയുമായി കൊല്ലം തുളസി - യുവമോർച്ച നേതാവ് അറസ്‌റ്റില്‍

Webdunia
ഞായര്‍, 9 ജൂണ്‍ 2019 (12:48 IST)
നടന്‍ കൊല്ലം തുളസിയിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച മുന്‍ ജില്ലാ നേതാവ് അറസ്റ്റില്‍. യുവമോർച്ചയുടെ മുൻ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി പ്രശോഭാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

മൂന്നു വര്‍ഷം മുമ്പ് ബിസിനസ് ആവശ്യത്തിനാണ് ഇയാള്‍ കൊല്ലം തുളസിയില്‍ നിന്നും പണം വാങ്ങിയത്. കുറേക്കാലത്തിനു ശേഷം പണം മടക്കി നല്‍കണമെന്ന് കൊല്ലം തുളസി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ചെക്ക് നല്‍കി.

ഈ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശോഭിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

പണം തിരിച്ചുകിട്ടാത്തത് സംബന്ധിച്ച് കൊല്ലം തുളസി ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയുന്നതായാണ് സൂചന. ഇതില്‍ നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ശബരിമല സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന കൊല്ലം തുളസി ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article