യൂസഫലി അബുദാബിയിലെത്തി; ഹെലികോപ്ടര്‍ അയച്ചത് രാജകുടുംബം

നെൽവിൻ വിൽസൺ
തിങ്കള്‍, 12 ഏപ്രില്‍ 2021 (15:40 IST)
ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി അബുദാബിയിലെത്തി. വിദഗ്ധ ചികിത്സയ്ക്കായാണ് യൂസഫലിയെ അബുദാബിയിലെത്തിച്ചത്. കൊച്ചിയില്‍ നിന്ന് പോകാന്‍ യൂസഫലിക്കായി ഹെലികോപ്ടര്‍ അയച്ചത് അബുദാബി രാജകുടുംബമാണ്. യൂസഫലിയുടെ ചികിത്സയ്ക്കായി അബുദാബി രാജകുടുംബം പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 
 
വിദഗ്ധ പരിശോധനയില്‍ നട്ടെല്ലിനു ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രിയോടെയാണ് അബുദാബി രാജകുടുംബം യൂസഫലിക്കായി പ്രത്യേക വിമാനം അയച്ചത്. ഇന്നലെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ ഇറക്കിയത്. 
 
യന്ത്രത്തകരാറും ശക്തമായ മഴയുമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article