ഹെലികോപ്റ്റര്‍ ചതുപ്പിലിറക്കിയ സംഭവത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞ് പ്രമുഖ വ്യവസായി എം.എ.യൂസഫലി. ദൈവമാണ് ചതുപ്പില്‍ കൊണ്ടിറക്കിയതെന്ന് തന്നെ കാണാന്‍ എത്തുന്ന സന്ദര്‍ശകരോട് യൂസഫലി പറഞ്ഞു. 'പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്!,' യൂസഫലി പറഞ്ഞു. ചതുപ്പില്‍ കൊണ്ടുവന്ന് നിര്‍ത്താന്‍ സാധിച്ചതുകൊണ്ടാണ് അത്ഭുതകരമായി രക്ഷപ്പെട്ടതെന്നും വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.