ഏറ്റുമാനൂർ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി: യുവാവ് കസ്റ്റഡിയിൽ

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (13:03 IST)
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി വീഡിയോ പകർത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. 37കാരനായ ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശിയായ തോമസിനെയാണ് ഇന്ന് രാവിലെ എട്ടരയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. യൂ ട്യൂബ് ചാനലിനായാണ് ഡ്രോൺ ഉപയോഗിച്ചതെന്ന് ഇയാൾ പറഞ്ഞു.
 
ദേവസ്വം അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ ഡ്രോൺ പറത്തുന്നത് കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ഇയാളെ തടഞ്ഞുവെയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article