മന്ത്രി വീണ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചു; ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത് മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍

വെള്ളി, 17 ജൂണ്‍ 2022 (11:55 IST)
വ്യാജ വാര്‍ത്തകളിലൂടെ കുപ്രസിദ്ധനായ മാധ്യമപ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. 
 
ക്രൈം വാരികയുടെ എഡിറ്ററാണ് ടി.പി.നന്ദകുമാര്‍. ഇയാളുടെ ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. വീണ ജോര്‍ജ്ജിന്റേത് എന്ന് തോന്നുന്ന അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്നാണ് ഈ യുവതിയോട് നന്ദകുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞതോടെ മാനസികമായി തന്നെ നന്ദകുമാര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍