M.Swaraj: സ്വന്തം പഞ്ചായത്തിലും സ്വരാജിനു അടിതെറ്റി; ലീഡ് ആര്യാടന്

രേണുക വേണു

തിങ്കള്‍, 23 ജൂണ്‍ 2025 (11:36 IST)
M.Swaraj: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി എല്‍ഡിഎഫ്. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച എം.സ്വരാജ് സ്വന്തം പഞ്ചായത്തിലും പിന്നിലായി. സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ് ലീഡ് പിടിച്ചത്. 
 
പോത്തുകല്ലില്‍ 800 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിടിച്ചത്. കഴിഞ്ഞ തവണ 506 വോട്ടിനു എല്‍ഡിഎഫാണ് പോത്തുകല്ലില്‍ ലീഡ് ചെയ്തത്. പഞ്ചായത്ത് ഭരിക്കുന്നതും എല്‍ഡിഎഫാണ്. യുഡിഎഫ് പ്രചാരണത്തിനു നേതൃത്വം നല്‍കിയ ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ വീടും പോത്തുകല്‍ പഞ്ചായത്തിലാണ്. 
 
ഇതുവരെയുള്ള കണക്കനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 10,000 കടന്നു. 10,718 ആണ് ആര്യാടന്റെ ലീഡ്. ഇത് 12,000 കടന്നേക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍