അന്‍വറിനെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിനു മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ടെന്നാണ് സണ്ണി ജോസഫ് പരോക്ഷമായി മാധ്യമങ്ങളോടു പ്രതികരിച്ചത്. ' ഇത്രയും വോട്ടുകള്‍ നേടിയ ആളെ തള്ളാന്‍ പറ്റില്ലല്ലോ. ഇക്കാര്യത്തില്‍ എനിക്ക് ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ല. കൂട്ടായ തീരുമാനമെടുക്കും. വാതിലുകള്‍ പൂര്‍ണമായി അടഞ്ഞെന്നില്ല. വാതിലുകള്‍ക്ക് നമ്മള്‍ പൂട്ട് വയ്ക്കില്ലേ? അത് എന്തിനാണ്, ആവശ്യമുള്ളപ്പോള്‍ തുറക്കാനും അടയ്ക്കാനുമാണ്,' സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പി.വി.അന്‍വര്‍ 10,000 വോട്ടുകള്‍ പിടിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് വോട്ടുകള്‍ പിടിക്കാന്‍ അന്‍വറിനു സാധിച്ചിട്ടുണ്ട്.