അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ കാമുകനെ വിവാഹം ചെയ്ത് 15കാരി, 20കാരൻ അറസ്റ്റിൽ

ഞായര്‍, 19 ജൂണ്‍ 2022 (15:51 IST)
അമ്മയുടെ വഴക്കിൽ നിന്നും രക്ഷനേടാൻ കാമുകനെ വിവാഹം ചെയ്ത് 15കാരി. പ്രായപൂർത്തിയാകാത്ത പെൺകുടിയെ തട്ടികൊണ്ടുപോയി വിവാഹം കഴിച്ചതിൽ കാമുകനായ 20കാരൻ അറസ്റ്റിലായി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം അഞ്ച് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.
 
ജൂൺ 13 -ന് ഹഡ്‌കേശ്വർ പൊലീസ് സ്‌റ്റേഷനിൽ കുട്ടിയെ കാണാതായതായി കാണിച്ച് പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയതായി കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്‍തത്. ജൂൺ 12ന് കാമുകനെ കാണാൻ പോയതായിരുന്നു പെൺകുടി. തുടർന്ന് രണ്ടുപേരും ഒളിച്ചോടുകയായിരുന്നു. വിവാഹം കഴിച്ചശേഷം ഇവർ നാടുവിടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോവുക,പീഡിപ്പിക്കുക,വിവാഹം കഴിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍