തൃശൂർ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവും യുവതിയും മരിച്ച നിലയിൽ

വ്യാഴം, 19 മെയ് 2022 (08:23 IST)
തൃശൂർ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ. 39കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31കാരിയായ തൃശൂർ കല്ലൂർ സ്വദേശി രസ്‌മയുമാണ് മരിച്ചത്. രസ്‌മയെ കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് ആത്മഹ‌ത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 
മദ്യം കഴിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് രസ്‌മയെ കണ്ടെത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഇവർക്ക് 6 വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രസ്‌മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധത്തിൽ നിന്നും രസ്‌മ പിൻമാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പോലീസ് പറയുന്നു.
 
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഒവർ ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്‌‌ച രാവിലെ മുതൽ മുറി അടഞ്ഞുകിടക്കുകയായിരുന്നു. വൈകീട്ട് പോലീസെത്തിയ ശേഷം 6:45ഓടെ മുറി തുറന്നപ്പോളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍