ഷഹനയുടെ മരണത്തിൽ ദുരൂഹത: കോഴിക്കോട്ടെ വീട്ടിൽ തൂങ്ങിമരിച്ച കയർ ഫോറൻസിക് പരിശോധിക്കും

തിങ്കള്‍, 16 മെയ് 2022 (14:57 IST)
മോഡൽ ഷഹനയുടെ മരണത്തിൽ ശാസ്‌ത്രീയ ‌പരി‌ശോധന നടത്താൻ ഫോറൻസിക് സംഘം ഷഹന ഭര്‍ത്താവ് സജ്ജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലെത്തി. ഷഹനയുടെ മരണത്തെ തുടർന്ന് ഭർത്താവ് സജ്ജാദിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
 
വീട്ടിലെ ജനലിൽ ചെറിയ കയർ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോൾ സജ്ജാദിന്റെ മടിയില്‍ ബോധമറ്റ നിലയിലായിരുന്നു ഷഹന. ആശുപത്രിയിലെത്തും മുൻപെ മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഷഹനയുടേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ചെറിയ കയറിൽ തൂങ്ങിമരിക്കാൻ സാധിക്കുമോ എന്ന കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍