അറുപത്തഞ്ചുകാരന്റെ മരണം: മകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ഞായര്‍, 15 മെയ് 2022 (15:14 IST)
തിരുവനന്തപുരം: അരുവിക്കരയിൽ അറുപത്തഞ്ചുകാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചുപിലാംമൂട് വീട്ടിൽ സുരേന്ദ്രൻ പിള്ള മരിച്ചത് മകൻ സന്തോഷിന്റെ മർദ്ദനത്തെ തുടർന്നാണെന്നു കണ്ടെത്തി. ഇതാണ് അറസ്റ്റ് ചെയ്യാൻ കാരണമായത്.

പിതാവിന്റെ മദ്യപാനത്തെ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേന്ദ്രനെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സ കഴിഞ്ഞെത്തിയ ഇയാൾ വ്യാഴാഴ്ച വീട്ടിൽ വച്ച് മരിച്ചു. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിച്ചു.

തുടർന്ന് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷിച്ചപ്പോഴാണ് മർദ്ദനത്തിന്റെ കാര്യം ശ്രദ്ധയിൽ പെട്ടത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചപ്പോൾ അടിവയറ്റിൽ ഏട്ടാ ശക്തമായ ക്ഷതമാണ് മരണ കാരണം എന്ന് കണ്ടെത്തി. തുടർന്നാണ് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍