പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് പത്ത് വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍

വെള്ളി, 13 മെയ് 2022 (16:46 IST)
ഒറ്റപ്പാലം : പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് കോടതി പത്ത് വർഷം കഠിന തടവ് വിധിച്ചു. പനമണ്ണ കുണ്ടടി ഇയ്യാംമടയ്ക്കൽ ഫൈസൽ ബാബു എന്ന 32 കാരനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.സെയ്തലവി ശിക്ഷിച്ചത്. അര ലക്ഷം രൂപ പിഴയും കഠിന തടവിനൊപ്പം വിധിച്ചു.

2017 ഫെബ്രുവരി ഇരുപത്തിനാലിനു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അങ്ങനടിയിലെ പള്ളി നേർച്ച  ഉത്സവ സമയത്തായിരുന്നു ഒറ്റപ്പാലത്തു ട്രാഫിക് എസ്.ഐ ആയിരുന്ന കോട്ടായി കാര്യങ്കോട് സ്വദേശി പി.രാജശേഖരനെ (60) ഫൈസൽ ബാബു വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. 
 
ആഘോഷത്തിൽ പങ്കെടുത്ത വിശ്വാസികൾക്ക് നേരെ കത്തിയുമായി പ്രതി അതിക്രമങ്ങൾ കാട്ടിയപ്പോൾ തടയാനെത്തിയ പോലീസ് ഇൻസ്‌പെക്ടർ രാജശേഖരന്റെ അടിവയറ്റിൽ കുത്തേൽക്കുകയായിരുന്നു. ഇതിനൊപ്പം കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ പ്രദീപിന്റെ വലതു കൈത്തണ്ടയിലും കുത്തേറ്റു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍