മഴ ശക്തമാകുന്നു: സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ജൂണ്‍ 2023 (10:36 IST)
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കുറില്‍ 7 മുതല്‍ 11 സെ.മീ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
 
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായായ മഴയ്ക്കാണ് സാധ്യത. അതേസമയം, ജുണ്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article