Bigg Boss Season 5 ജുനൈസിന് സവിശേഷ അധികാരം നല്‍കി ബിഗ് ബോസ്,വലിയൊരു അധികാരമാണ് ഇതെന്ന് മറ്റു മത്സരാര്‍ത്ഥികള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ജൂണ്‍ 2023 (09:02 IST)
ബിഗ് ബോസ് സീസണ്‍ ഫൈവില്‍ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ തെരഞ്ഞെടുപ്പിനുള്ള നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ജുനൈസ്, ശോഭ, നാദിറ.വാശിയേറിയ മത്സരത്തിനൊടുവില്‍ ജുനൈസ് ക്യാപ്റ്റനായി. ആദ്യമായി ക്യാപ്റ്റന്‍ ആവുന്ന ജുനൈസിന് ഒരു സവിശേഷ അധികാരവും ഇത്തവണ ലഭിച്ചു.
 
ജുനൈസിനെ കൂടാതെ നാദിറയും ഇതുവരെയും ക്യാപ്റ്റന്‍ ആയിട്ടില്ല. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു മത്സരം.ജുനൈസോ നാദിറയോ ക്യാപ്റ്റന്‍ ആകട്ടെ എന്നതായിരുന്നു ഭൂരിഭാഗം മത്സരാര്‍ത്ഥികളുടെയും ആഗ്രഹം. ഒടുവില്‍ ക്യാപ്റ്റനായി ജുനൈസ് വിജയിച്ച ശേഷം, മോഹന്‍ലാല്‍ അഭിനന്ദനവുമായി എത്തി. എന്താണ് നല്‍കാന്‍ പോകുന്ന സവിശേഷ അധികാരം എന്നും വ്യക്തമാക്കി.നോമിനേറ്റ് ചെയ്യപ്പെട്ട ഒരാളെ പുതിയ ആഴ്ചയില്‍ നോമിനേറ്റ് ചെയ്യാത്ത ആളുമായി മാറ്റി അയാളെ സേവ് ചെയ്യാം എന്നതാണ് അധികാരം. വലിയൊരു അധികാരമാണ് ഇതെന്ന് മറ്റു മത്സരാര്‍ത്ഥികള്‍ പറയുന്നത് കാണാം.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍