Bigg Boss Malayalam Season 5: ശോഭാ വിശ്വനാഥ് ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് !

വെള്ളി, 26 മെയ് 2023 (15:58 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക്. നാളെ നടക്കുന്ന എവിക്ഷനില്‍ ശോഭാ വിശ്വനാഥോ ജുനൈസോ വീട്ടില്‍ നിന്ന് പുറത്താകും. നിലവില്‍ ശോഭയ്ക്കും ജുനൈസിനുമാണ് പ്രേക്ഷകരില്‍ നിന്ന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
അഖില്‍ മാരാര്‍, വിഷ്ണു, റിനോഷ്, സാഗര്‍ എന്നിവരാണ് എവിക്ഷനില്‍ ഉള്ള മറ്റ് മത്സരാര്‍ഥികള്‍. ഇവര്‍ക്കെല്ലാം ഈ എവിക്ഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള വോട്ടുകള്‍ ഇതിനോടകം പ്രേക്ഷകരില്‍ നിന്ന് കിട്ടി കഴിഞ്ഞു. ശോഭയോ ജുനൈസോ പുറത്ത് പോകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍