Bigg Boss Malayalam Season 5: ശോഭ ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് ! നാടകീയ രംഗങ്ങള്‍

ബുധന്‍, 7 ജൂണ്‍ 2023 (14:25 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായതായി റിപ്പോര്‍ട്ട്. ശക്തയായ മത്സരാര്‍ഥിയായ ശോഭ ബിഗ് ബോസില്‍ നിന്ന് പുറത്തായതായാണ് വിവരങ്ങള്‍. ഏഷ്യാനെറ്റും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറും പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ഇതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കാണിക്കുന്നത്. 


ഒരു മത്സരാര്‍ഥിയെ നോമിനേഷനിലൂടെ പുറത്താക്കാമെന്ന് ബിഗ് ബോസ് പറയുന്നതും അഖില്‍ മാരാര്‍, നാദിറ തുടങ്ങി ഏതാനും മത്സരാര്‍ഥികള്‍ ശോഭയെ നോമിനേറ്റ് ചെയ്യുന്നതും പ്രൊമോയില്‍ കാണാം. തന്നെ നോമിനേറ്റ് ചെയ്തതിന്റെ പേരില്‍ ശോഭ അഖിലിനോട് ദേഷ്യപ്പെടുന്നുണ്ട്. ബിഗ് ബോസിന്റെ പ്രാഗ് ആണോ ഇതെന്ന് അറിയാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍