നൂറോളം നര്‍ത്തകര്‍, 'ലിയോ' ഒരു ആഘോഷമാക്കാന്‍ വിജയ്, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 7 ജൂണ്‍ 2023 (11:18 IST)
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് 'ലിയോ'.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ചിത്രീകരണവുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളാണ് പുറത്തുവരുന്നത്.
 
വിജയ് ഉള്‍പ്പെടുന്ന ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ് നിര്‍മാതാക്കള്‍. നൂറോളം നര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഗാനരംഗമാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. വിജയ് ആരാധകര്‍ക്ക് ഒരു സ്‌പെഷ്യല്‍ ട്രീറ്റ് തന്നെയാകും ഇതൊന്നും പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍