അഞ്ച് പ്രധാന വിതരണക്കാരാണ് വിജയ ചിത്രത്തിനുവേണ്ടി മുന്നോട്ടുവന്നിരിക്കുന്നത്. അതോടുകൂടി കേരളത്തിലെ വിതരണവകാശത്തിന് വേണ്ടിയുള്ള മത്സരം മുറുകി. ഏറ്റവും കൂടുതല്‍ തുകയുമായി മുന്നില്‍ നില്‍ക്കുന്ന ഗോകുലം ഗോപാലനാണ് ലിയോ വിതരണ അവകാശം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ലിയോ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഗോകുലം മൂവീസ് ആയിരിക്കും.