ശോഭനയുമായും രോഹിണിയുമായും ഡേറ്റിങ്ങി,ഗോസിപ്പുകളെ കുറിച്ച് നടന്‍ റഹ്‌മാന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 23 മെയ് 2023 (15:58 IST)
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ച് പറയുകയാണ് നടന്‍ റഹ്‌മാന്‍. ശോഭനയുമായും രോഹിണിയുമായും ഡേറ്റിംഗ് ആണെന്ന് തുടങ്ങി ആരോട് മിണ്ടിയാലും ഡേറ്റിങ്ങിലാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.
 
ആദ്യമൊക്കെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപെടുമായിരുന്നു. പിന്നീട് അതു ശീലമായി. ജോലിയുടെ ഭാഗമാണെല്ലോ.
 
 എന്നാല്‍ ഇപ്പോള്‍ ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോ എന്നതാണ് നടന്റെ പരാതി. തമാശ രൂപേണ ഭാര്യയോട് ഇപ്പോള്‍ ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോ എന്ന് പറയുമെന്ന് നടന്‍ പറയുന്നു.അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെ എന്ന് ഭാര്യ മറുപടി നല്‍കുമെന്നും റഹ്‌മാന്‍ പറഞ്ഞു.
 
 സിനിമയില്‍ രോഹിണിയും ശോഭനയും ഒക്കെ സമപ്രായക്കാരായിരുന്നു. അന്ന് സെറ്റില്‍ ഉപയോഗിക്കാന്‍ മോട്ടര്‍സൈക്കിള്‍ കിട്ടുമായിരുന്നു റഹ്‌മാന്‍ പറയുന്നു.ഞാന്‍ ഇവരെയും കൂട്ടി ഐസ്‌ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു. അങ്ങനെയൊക്കെ സിനിമയില്‍ അല്ലാതെ പബ്ലിക്കായിട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഗോസിപ്പുകളാണ് അതൊക്കെ എന്നാണ് റഹ്‌മാന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍