വനിതാ സംവിധായകര്‍ക്ക് ധനസഹായം; ആദ്യ ചിത്രം 22ന് പ്രദര്‍ശനം

ശ്രീനു എസ്
ഞായര്‍, 21 ഫെബ്രുവരി 2021 (15:54 IST)
സംസ്ഥാന സര്‍ക്കാര്‍ വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ ചിത്രമായ മിനി.ഐ.ജി സംവിധാനം ചെയ്ത 'ഡിവോഴ്സി'ന്റെ പ്രദര്‍ശനോദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് 5.30ന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. 
 
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനിതാ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധച്ച് 'ഡിവോഴ്സ്' എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെ ആദരിക്കും. ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ നടത്തും. കെ.എസ്.എഫ്.ഡി.സിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.

അനുബന്ധ വാര്‍ത്തകള്‍

Next Article