മുംബൈയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 21 കാരിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച 24 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുബൈയിലെ ഖാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയെ ട്രെയിനിനടിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്.