ശബരിമല ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് യുവതി ചെങ്ങന്നൂരില്‍

ചൊവ്വ, 16 നവം‌ബര്‍ 2021 (07:49 IST)
ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട് യുവതി ചെങ്ങന്നൂരിലെത്തി. ട്രെയിന്‍ മാര്‍ഗമാണ് യുവതി തമിഴ്‌നാട്ടില്‍ നിന്ന് ചെങ്ങന്നൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു സംഭവം. ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറി. പിന്നീട്, തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി.
 
യുവതിയെ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് യുവതി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയെ പൊലീസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ പറയുന്നു. കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍