12 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീക്ക് വേണ്ടി സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന !

Webdunia
വ്യാഴം, 8 ജൂണ്‍ 2023 (16:53 IST)
12 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തി. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ (42) കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. 
 
രണ്ട് മക്കളേയും വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്കായി പോകുന്നെന്ന് പറഞ്ഞാണ് ഷാമില പോയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഷാമിലയുടെ മകളാണ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തുകയായിരുന്നു. പാങ്ങോട് സിഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article