അടിപിടികേസില്‍ ചികിത്സക്കെത്തിയവര്‍ വനിതാ ഡോക്ടറുടെ കൈപിടിച്ച് തിരിച്ചു; പ്രതികള്‍ അറസ്റ്റില്‍

ശ്രീനു എസ്
വെള്ളി, 6 ഓഗസ്റ്റ് 2021 (15:09 IST)
അടിപിടികേസില്‍ ചികിത്സക്കെത്തിയവര്‍ വനിതാ ഡോക്ടറുടെ കൈപിടിച്ച് തിരിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലാണ് ഡോക്ടറിനെതിരെ കൈയേറ്റം നടന്നത്. വരിനില്‍ക്കാന്‍ തയ്യാറാകാത്ത അക്രമികള്‍ ഡോക്ടര്‍ മാളുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. കരിമഠം കോളനി റഷീദ്, വള്ളക്കടവ് സ്വദേശി റഫീഖ് എന്നിവരാണ് പ്രതികള്‍.
 
കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. മന്ത്രി വി ശിവന്‍ കുട്ടി ഡോക്ടറെ സന്തര്‍ശിച്ചു. രണ്ടുപ്രതികളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article