നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല!, പൊഴുതനയില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍

ശ്രീനു എസ്
വെള്ളി, 6 ഓഗസ്റ്റ് 2021 (14:16 IST)
നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാകില്ല. വാരാന്ത്യ ലോക്ഡൗണില്‍ ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴുവാക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇനി ഞായറാഴ്ചമാത്രമായിരിക്കും സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരിക്കുക. അതേസമയം വയനാട് പൊഴുതന പഞ്ചായത്തില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഇവിടുത്തെ ജനസംഖ്യയില്‍ പകുതിയിലധികവും തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഇതോടെ ഇവര്‍ ആശങ്കയിലായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article